കോഴിക്കോട്: യാത്രക്കാരന് നഷ്ടപ്പെട്ട പണവും രേഖകളും റെയിൽവേ ജീവനക്കാരുടെ സത്യസന്ധതയിൽ തിരികെ കിട്ടി. സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക് ടെക്നോളജി (സി എം ഇ ടി ) ഹൈദരാബാദ് സെൽ കോ- ഓർഡിനേറ്റർ
പ്രസാദ് കൃഷ്ണൻ്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗാണ് വള്ളിക്കുന്നിലേക്കുള്ള യാത്രക്കിടെ ഫറോക്കിൽ മറ്റൊരു യാത്രികൻ മാറിയിറക്കിയതിനെത്തുടർന്ന് നഷ്‌ടപ്പെട്ടത്.
ഫറോക്ക് റെയിൽവേ സ്റ്റേഷൻ ജീവനക്കാരും സ്റ്റേഷൻ മാസ്റ്ററും കാട്ടിയ സത്യസന്ധതയും വള്ളിക്കുന്ന് സ്‌റ്റേഷൻ മാസ്റ്റർ
ഇൻ-ചാർജ് അനിൽ കുമാർ നൽകിയ തത്സമയ സന്ദേശവുമാണ് ബാഗ് തിരിച്ചു കിട്ടാനിടയാക്കിയത്. സംഭവത്തിൽ ജീവനക്കാരെ അഭിനന്ദിച്ച് പ്രസാദ് കൃഷ്ണൻ റെയിൽവേയിലെ ഉന്നതർക്ക് സന്ദേശമയച്ചു.

