കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ഒക്ടോബര്‍ 16ന് ജില്ലാ ഓംബുഡ്സ്മാന്‍ വി.പി സുകുമാരന്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിങ് നടത്തും. ഉച്ചക്ക് 2.30 മുതല്‍ 3.30 വരെയാണ് സിറ്റിങ്. പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് പരാതികള്‍ നല്‍കാം.

