കോഴിക്കോട്: ചെണ്ടുമല്ലി വിളവെടുപ്പ് നാടിൻ്റെ ഉത്സവമായി. എടക്കാട് മാവിളി പറമ്പിൽ കോഴിക്കോട് കോർപറേഷനും കൃഷിഭവനും പുതിയങ്ങാടി അൽ ഹർമൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളും ചേർന്നാണ് 50 സെൻ്റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷിയിറക്കിയത്. കോർപറേഷൻ കൗൺസിലർ ടി മുരളീധരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പുതിയറ കൃഷിഭവൻ കൃഷി അസിസ്റ്റൻ്റ് പി നാരായണൻ അധ്യക്ഷനായി. അൽ ഹർമൈൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ബബിത ശശിധരൻ, മുൻ കൗൺസിലർ കെ വി ബാബുരാജ്, വാർഡ് കൺവീനർ കെ സി ശങ്കരനാരായണൻ, എടക്കാട് കർഷക കൂട്ടായ്മ കൺവീനർ ഗിരിശൻ കളത്തിൽ, റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി പി പ്രേമരാജൻ എന്നിവർ സംസാരിച്ചു.
ലിയ ഫാത്തിമ സ്വാഗതവും ഹലീമ നീബ നന്ദിയും പറഞ്ഞു.
ഉത്സവമായി ചെണ്ടുമല്ലി വിളവെടുപ്പ്

