ജില്ലയില്‍ 9 ക്യാംപുകളിലായി 913 പേര്‍

കോഴിക്കോട്: ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും കൂടുതല്‍ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി. കുടുംബങ്ങള്‍ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങിയതോടെ കോഴിക്കോട് താലൂക്കിലെ എല്ലാ ക്യാംപുകളും ഒഴിവാക്കി. നിലവില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ ഒന്‍പത് ക്യാംപുകളിലായി 315 കുടുംബങ്ങളില്‍ നിന്നുള്ള 913 പേരാണുള്ളത്.

വടകര താലൂക്കിലെ ഏഴ് ക്യാംപുകളിലാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്. ഇവിടെ 264 കുടുംബങ്ങളില്‍ നിന്നും 754 പേര്‍ ക്യാംപുകളിലുണ്ട്. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്തു നിന്നുള്ളവരാണ് ഇവരിലേറെയും. താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. താമരശ്ശേരി താലൂക്കിലെ ഒരു ക്യാംപില്‍ 19 കുടുംബങ്ങളില്‍ നിന്നായി 42 പേരും കൊയിലാണ്ടി താലൂക്കിലെ ഒരു ക്യാംപില്‍ 32 കുടുംബങ്ങളില്‍ നിന്നും 117 പേരുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *