ഉരുട്ടിപാലത്തിലൂടെ വാഹന ഗതാഗതം നിരോധിച്ചു

കോഴിക്കോട്: വിലങ്ങാട് ഭാഗത്ത് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് അപകടാവസ്ഥയിലായതിനാല്‍ ഉരുട്ടി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ തൂക്കുപാലം-കുമ്പളച്ചോല താനിയുള്ള പൊയില്‍ ഉരുട്ടി പെട്രോള്‍ പമ്പിനു സമീപത്തുളള പാലം വഴി വിലങ്ങാട് എത്തേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ്, പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *