ലോകായുക്ത സിറ്റിംഗിൽ ഒരു പരാതി പരിഹരിച്ചു; എട്ടെണ്ണം മാറ്റി


കോഴിക്കോട്: ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ നടന്ന ലോകായുക്ത സിറ്റിംഗിൽ ഒൻപത് കേസുകൾ പരിഗണിച്ചതിൽ ഒന്ന് തീർപ്പാക്കി. രണ്ട് സാക്ഷികളെ ലോകായുക്ത വിസ്തരിച്ചു.

വൈദ്യുതി ബോർഡ്
എതിർകക്ഷി ആയി വന്ന പരാതിയിലാണ്
ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് തീർപ്പ് കൽപ്പിച്ചത്. 
ബാക്കിയുള്ള എട്ട് കേസുകൾ ഓഗസ്റ്റ് ഒൻപതിന് നടക്കുന്ന സിറ്റിങ്ങിലേക്ക് മാറ്റി. 

ഇതിൽ ഒരു കേസിൽ എതിർകക്ഷിക്ക് മറുപടി
നൽകാൻ സമയം കൊടുത്തു. നാല് കേസുകളിൽ എതിർകക്ഷി സമർപ്പിച്ച മറുപടിയിൻമേൽ പരാതിക്കാരന്
ബോധിപ്പിക്കാനുള്ളത് പറയാൻ സമയം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *