കോഴിക്കോട്: മൊകവൂര്‍, കുണ്ടുപറമ്പ്, കരുവിശ്ശേരി, എരഞ്ഞിപ്പാലം (ഡിവിഷന്‍ അഞ്ച്, ആറ്, ഏഴ്, 64) എന്നിവിടങ്ങളിലെ പകല്‍വീടുകളില്‍ കുക്ക് ഒഴിവിലേക്കും എരഞ്ഞിപ്പാലം, മൊകവൂര്‍ എന്നിവിടങ്ങളിലെ പകല്‍ വീടുകളില്‍ കെയര്‍ടേക്കര്‍ ഒഴിവിലേക്കും കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46.
യോഗ്യത: കുക്ക്- എസ്എസ്എല്‍സിയും പ്രവര്‍ത്തി പരിചയവും.
കെയര്‍ടേക്കര്‍- പ്രീഡിഗ്രി/പ്ലസ്ടു, ജെറിയാട്രിക് കൗണ്‍സിലിംഗ്, പ്രവര്‍ത്തിപരിചയം. അപേക്ഷ ജൂണ്‍ 29 ന് വൈകീട്ട് അഞ്ചിനകം വെങ്ങാലി ശിശുവികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495-2461197.

