നഗരത്തിലാകെ സിസിടിവി; സാഹിത്യ ഇടനാഴിയും മ്യൂസിയവും ഡോഗ് പാർക്കും

കോർപ്പറേഷൻ ബജറ്റ്
അവതരിപ്പിച്ചു


ടൂറിസത്തിനും ശുചിത്വ – സുരക്ഷിതത്വ പദ്ധതിക്കും മുൻതൂക്കം 


കോഴിക്കോട്: നഗരത്തിൻ്റെ പശ്ചാത്തല  വികസന രംഗത്ത്  വലിയ മാറ്റം കൊണ്ടുവരാൻ വൻ മുതൽ മുടക്ക് ലക്ഷ്യമിട്ട് മുനിസിപ്പൽ കോർപ്പറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അവതരിപ്പിച്ചു.

12,38,69,74,000 രൂപ വരവും 11,78,29,39,500 രൂപ ചെലവും 60,40,34,500 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

വസ്തു നികുതിയിനത്തില്‍ 64 കോടി, ഭൂമി കെട്ടിട വാടകയിനത്തില്‍ 22 കോടി, കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് 22 കോടി, തൊഴില്‍ നികുതി 20 കോടി, ഡി ആന്റ് ഒ ലൈസന്‍സ് 5.5 കോടി, ബസ് സ്റ്റാന്റ് ഫീസ് 65 ലക്ഷം,  എന്നിങ്ങനെയാണ് തനത് വരുമാനം പ്രതീക്ഷിക്കുന്നത്.

റോഡ് അറ്റകുറ്റപണികള്‍ 17.46 കോടി, തെരുവ് വിളക്ക് കത്തിക്കല്‍ 7.53 കോടി, ശുചീകരണം 1.13 കോടി, കെട്ടിട അറ്റകുറ്റപണി 96 ലക്ഷം തുടങ്ങിയാണ് ചെലവിനങ്ങള്‍.

മെഡിക്കൽ കോളജിൽ പുതിയ ബസ് ടെർമിനൽ,
ഫുഡ് സിറ്റി സ്ഥാപിക്കും, 90 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കും, ബേപ്പൂർ ബീച്ചിൽ പുതിയ ഫുഡ് കോർട്ട് യാഥാർത്ഥ്യമാക്കും. പുതിയ ടേക്ക് എ ബ്രേക്ക് തുടങ്ങും കുടുംബശ്രീ യ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഒരു കോടി വകയിരുത്തി. സാഹിത്യ നഗരം പദവി ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികൾക്കായി 5 കോടി നീക്കി വെച്ചു. പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം മുതൽ ബീച്ച് വരെ സാഹിത്യ ഇടനാഴി ഒരുക്കും.    എം ടി യ്ക്ക് ആദരം നൽകാനും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരം സൂക്ഷിക്കാൻ നിർദ്ദിഷ്ട സാഹിത്യ മ്യൂസിയവും ഒരുക്കും. ഇതിനായി ഒരു കോടി വകയിരുത്തി.

കെ എം എസ് സാംസ്കാരിക കേന്ദ്രത്തിന് 50 ലക്ഷം അനുവദിച്ചു. നഗരം ഫെസ്റ്റി ‘വൽ സിറ്റിയാക്കും.
നവജാത ശിശുക്കൾക്ക് വെൽക്കം കിറ്റ്, വജ്ര ജൂബിലി സ്മാരകമായി പുതിയ ഓഫീസ് സമുച്ചയം, ഈ വർഷം  ബേപ്പൂർ ഫുഡ് സ്ട്രീറ്റ്. കസ്റ്റംസ് റോഡ്, കാളൂർ റോഡ്, ഭട്ട് റോഡ് എന്നിവിടങ്ങളിലും ഫുഡ് സ്ട്രീറ്റ്, ഡയാലിസിസിന് പുതിയ കേന്ദ്രം, മൊബൈൽ മെഡിക്കൽ ലാബ്, മെഡിക്കൽ കോളേജിൽ ആധുനിക ബസ് ടെർമിനൽ, ജെറിയാട്രിക്ക് കെയർ സെൻ്റർ, ബീച്ചിൽ ജനകിയ ഫാർമസി , ഇടയങ്ങരയിൽ മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ ലാബ് , കെ സ്മാർട്ട് , ഓയിറ്റി റോഡിൽ മേൽപ്പാലം, വയോജന സൗഹൃദമാക്കാൻ പദ്ധതികൾ ,
ജി ഐ എസ് മാപ്പിംഗ്,
ഡോഗ് പാർക്ക്, ടേക്ക് എ ബ്രേക്ക്, എസ് പി സി മാതൃകയിൽ സ്റ്റുഡൻ്റ് ഗ്രീൻ കാഡറ്റ് സ് , വയോജന ഭവൻ, ശ്മശാനങ്ങൾ നവീകരിച്ച്  ഹാപ്പിനസ് പാർക്കുകളാക്കും.
കല്ലുത്താൻ കടവ് പുതിയ മാർക്കറ്റ് ആശങ്കക്കിട ഉണ്ടാകില്ല.  പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി
ഇതിനകം  21 കോടി രൂപ ചെലവഴിച്ചു. സെൻ്റർ മാർക്കറ്റ് നവീകരണത്തിന് 55 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. വലിയങ്ങാടി നവീകരണം പ്രാഥമിക പ്രവർത്തനത്തിന് ഒരു കോടി വകയിരുത്തി. സിറ്റി പൊലീസുമായി ചേർന്ന്
നഗരത്തിലാകെ സി സി ടി വി സ്ഥാപിക്കും. മാലിന്യം വലിച്ചെറിയുന്നത് തടയുക ലക്ഷ്യം. തൊഴിൽ നൽകുന്ന വി – ലിഫ്റ്റ് പദ്ധതി വിപുലപ്പെടുത്തും.
സംരംഭകർക്ക് പിന്തുണയുമായി അരീക്കോട് , നടക്കാവ് , കാരപ്പറമ്പ് എന്നിവിടങ്ങളിൽ ബിസിനസ് പാർക്ക് സ്ഥാപിക്കും. നഗരത്തിൽ എത്തുന്ന ആഭ്യന്തര – വിദേശ സഞ്ചാരികൾക്ക് ഓഗ്മെൻ്റ് റിയാലിറ്റി – വെർച്ചൽ റിയാലിറ്റി കിയോസ്ക്ക് സ്ഥാപിക്കും. ഡോർമെറ്ററി – ഹോസ്റ്റൽ പ്രോത്സാഹിപ്പിക്കും. ടൂറിസം വികസനം ലക്ഷ്യമിട്ട് കനോലി കനാൽ തീരം ആകർഷകമാക്കും. 1118 കോടി രുപയുടെ പദ്ധതി അംഗീകരിച്ചു. കാലിക്കറ്റ് പ്രസ് ക്ലബിന് 25 -ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി 5 ലക്ഷം രൂപ നീക്കി വെച്ചു.  നഗരത്തിലെ കുളങ്ങൾ സംരക്ഷിക്കാനും ശുചിത്വ പദ്ധതി , ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവക്കും തുക നീക്കിയിരിപ്പ് നടത്തിയിട്ടുള്ള ബജറ്റ് കൗൺസിൽ അംഗങ്ങൾക്ക് മുൻപായി അവതരിപ്പിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍

🔸സാഹിത്യ നഗരം അർഥപൂർണമാക്കാൻ സമഗ്ര പദ്ധതി

🔸ടാഗോർ ഹാൾ നവീകരണം ഈ വർഷം ആരംഭിക്കും

🔸പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക്

🔸പുതിയ മൊഫ്യൂസൽ ബസ് സ്റ്റാൻഡ് – 45 കോടി രൂപയുടെ പദ്ധതി

🔸എലത്തൂരിൽ വ്യവസായ പാർക്ക്

🔸ആശുപത്രികളിൽ ജനിക്കുന്ന ബിപിഎൽ കുടുംബങ്ങളിലെ നവജാത ശിശുക്കൾക്ക് വെൽക്കം കിറ്റ്

🔸വജ്ര ജൂബിലി സ്മാരകമായി പുതിയ ഓഫീസ് സമുച്ചയം

🔸ബേപ്പൂർ ഫുഡ് സ്ട്രീറ്റ് ഈ വർഷം, കസ്റ്റംസ് റോഡ്, കാളൂർ റോഡ്, ഭട്ട് റോഡ് എന്നിവിടങ്ങളിലും ഫുഡ് സ്ട്രീറ്റ്

🔸കിടപ്പുരോഗികളെ സഹായിക്കാൻ മൊബൈൽ മെഡിക്കൽ ലാബ്

🔸മെഡിക്കൽ കോളേജിൽ ആധുനിക ബസ് ടെർമിനൽ

🔸വൃക്ക രോഗികൾക്ക് ഡയാലിസിസിന് പുതിയ കേന്ദ്രം

🔸ബീച്ച് ആശുപത്രിയുമായി സഹകരിച്ച് ജെറിയാട്രിക് കെയർ സെന്റർ

🔸ഒയിറ്റി റോഡിൽ മേൽപ്പാലം

🔸കോഴിക്കോടിനെ വയോജന സൗഹൃദമാക്കാൻ ഒട്ടേറെ പദ്ധതികൾ

🔸പദ്ധതി ആസൂത്രണത്തിന് ജി എസ് ഐ മാപ്പിംഗ്

🔸തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിന് ഡോഗ് പാർക്ക്

🔸എസ്പിസി മാതൃകയിൽ സ്റ്റുഡന്റ് ഗ്രീൻ കാഡറ്റ്സ്

🔸നഗരത്തിൽ വയോജന ഭവൻ

🔸ശ്മശാനങ്ങൾ നവീകരിച്ച് ഹാപ്പിനസ് പാർക്കുകളാക്കും

🔸മാലിന്യം ശേഖരിക്കുന്നതിനും നീക്കുന്നതിനും ആധുനിക യന്ത്രങ്ങൾ

🔸ജീവനക്കാർക്ക് ഹാജർ പഞ്ചിങ്, ഓഫീസുകളിൽ സിസിടിവി

🔸കുടുംബശ്രീക്ക് ആസ്ഥാന മന്ദിരം പണിയാൻ ഒരു കോടി

🔸ഈ വർഷം 25 പുതിയ അങ്കണവാടികൾ – 1.5 കോടി രൂപ

🔸സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് 55 കോടിയുടെ പദ്ധതി

🔸ജനത്തിരക്കുള്ള സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *