ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഉത്തര മലബാറിലെ ക്ഷേത്ര ആചാരസ്ഥാനികർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായ പദ്ധതി പ്രകാരം, അർഹരായ മലബാർ പ്രദേശത്തെ കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനം വഹിക്കുന്ന ആചാര സ്ഥാനികർ, കോലധാരികൾ എന്നിവരിൽ നിന്നും, പ്രതിമാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ധനസഹായ പദ്ധതിയിൽ ചേർക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരം അർഹരായ സ്ഥാനികരും കോലധാരികളും നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ മൂന്ന് പകർപ്പും, മറ്റ് സാക്ഷ്യപത്രങ്ങളും അതാത് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും മറ്റ് നിബന്ധനകളും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: മാർച്ച് 13. ഫോൺ : 0495-2367735