ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഡിവിഷനു കീഴിലുളള ക്ഷേത്രാചാരസ്ഥാനികർ, കോലാധാരികൾ എന്നിവർക്കുളള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനം വഹിക്കുന്ന ആചാരസ്ഥാനികർ, അന്തിത്തിരിയൻ, അച്ഛൻ (ക്ഷേത്ര ശ്രീകോവിലിനകത്തെ കർമം ചെയ്യുന്ന വിഭാഗം മാത്രം), കോമരം/വെളിച്ചപ്പാട്, കർമ്മി, തെയ്യം/തിറ കെട്ടിയാടുന്ന കോലാധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. മറ്റെന്തെങ്കിലും തരത്തിലുളള ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. അവസാന തിയ്യതി : മാർച്ച് 18.  www.malabardevaswom.kerala.gov.in ഫോൺ : 0495 2374547

Leave a Reply

Your email address will not be published. Required fields are marked *