കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ‘കെഎഫ്സി -എന്റെ കേരളം മെഗാ ക്വിസ്’ മത്സരത്തിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. കെഎഫ്സിയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥാണ് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്തത്. കോഴിക്കോട് അയനിക്കാട് സ്വദേശിനി അമയ ഷാജിയാണ് 30,000 രൂപ വിലയുള്ള റെഡ്മി പാഡ് പ്രോ ടാബ്ലറ്റിന് അര്‍ഹയായത്.
ക്വിസ് മത്സരത്തിലെ പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രേംനാഥ് രവീന്ദ്രനാഥ് നിര്‍വഹിച്ചു. ശരണ്യ സി (കോഴിക്കോട്), ആരാധ്യ ഒ (കാസര്‍ഗോഡ്), ഫാത്തിമ ഫിദ (മലപ്പുറം), അനമിത്ര എസ് എസ് (കോഴിക്കോട്), അഷ്റഫ് കെ പി (മലപ്പുറം), സബിദ യു എസ് (തൃശൂര്‍), ജിനേഷ് എ ജി (മലപ്പുറം), മുബഷിറ (കോഴിക്കോട്) എന്നിവരാണ് കോഴിക്കോട് സ്റ്റാളിലെ പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍. പ്രീമിയം ഹെഡ്ഫോണ് ആണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക.
കോഴിക്കോട് സോണല്‍ മാനേജര്‍ അബ്ദുല്‍ മനാഫ്, കോഴിക്കോട് ലാര്‍ജ് ക്രെഡിറ്റ് ബ്രാഞ്ച് അസി. ജനറല്‍ മാനേജര്‍ പി. സിനു, എംസിബി കോഴിക്കോട് മാനേജര്‍ പികെ പ്രസീത, സാര്‍ബ് കോഴിക്കോട് മാനേജര്‍ കെ പി അജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.

