ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നു

കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ അംഗങ്ങളായ ഭവനരഹിതരായ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നു. ക്ഷേമനിധി പദ്ധതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സജീവ  അംഗത്വമുള്ളവര്‍ക്കാണ് യോഗ്യതയുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  മാര്‍ച്ച് 31. കൂടുതൽ വിവരങ്ങള്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും ലഭ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *