ഓപറേഷന്‍ ക്ലീന്‍ സ്വീപ്പ്: തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന

കോഴിക്കോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഓപറേഷന്‍ ക്ലീന്‍ സ്വീപ്പ് രണ്ടാം ഘട്ടത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. ജില്ലാ തലത്തില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള അഞ്ച് സ്‌ക്വാഡുകള്‍ ഉള്‍പ്പെടെയാണ് ശനിയാഴ്ച (നവംബര്‍ ഒന്ന്) പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തി.

ഖരമാലിന്യവും മലിനജലവും ഉറവിടത്തില്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാത്ത വ്യാപാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍, അറവുശാലകള്‍, കോഴിവില്‍പന സ്റ്റാളുകള്‍, മത്സ്യ വില്‍പന സ്റ്റാളുകള്‍, കല്യാണ മണ്ഡപങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍, ഹോട്ടലുകള്‍ എന്നിവക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *