കോഴിക്കോട്: അന്താരാഷ്ട്ര വന ദിനാചരണത്തോടനുബന്ധിച്ച് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം പരിസ്ഥിതി ബോധവൽക്കരണ റാലി നടത്തി. കോഴിക്കോട് നേവൽ യൂണിറ്റ് 9(കെ) 60 എൻ സി സി കേഡറ്റുകളെ ഉൾപ്പെടുത്തിയാണ് മാനാഞ്ചിറ സ്ക്വയറിൽ റാലി നടത്തിയത്. വനം, വന്യജീവി പ്രാധാന്യം, സംരക്ഷണം തുടങ്ങിയ പ്രധാന വിഷയങ്ങൾ പൊതുജനങ്ങളിലും കുട്ടികളിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഉത്തരമേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ കീർത്തി വിദ്യാർത്ഥികൾക്ക് വന ദിന സന്ദേശം നൽകി. സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭ,
സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എൻ ദിവ്യ തുടങ്ങിയവർ സംസാരിച്ചു.

