കോഴിക്കോട്: ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഡിസംബർ 19ന് ഉച്ചക്ക് 2.30 ന് നടക്കുന്ന പാചകവാതക അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള തീയ്യതി ഡിസംബർ 13വരെ ദീർഘിപ്പിച്ചു. അദാലത്തിൽ നേരിട്ട് ഹാജരായും ഉപഭോക്താക്കൾക്ക് പരാതി നൽകാം. പരാതി അതാത് താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.

