കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും ഫിഷറീസ് ഇൻഫർമേഷൻ പോർട്ടലായ ഫിംസിൽ (ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. രജിസ്റ്റർ ചെയ്യാനുളളവർ ഡിസംബർ 31നകം ക്ഷേമനിധി പാസ്ബുക്ക്, ആധാർകാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ബേപ്പൂർ, വെസ്റ്റ്ഹിൽ, കൊയിലാണ്ടി, തിക്കോടി, വടകര, കോഴിക്കോട് ഉൾനാടൻ എന്നിവിടങ്ങളിലെ ക്ഷേമനിധി ബോർഡ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തണം. കഴിഞ്ഞ വർഷം ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ ചേർന്നവർ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഫോൺ : 0495 2383472

