വയനാട് ജില്ലയിലെ ഗവ. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) തസ്തികയിൽ താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ഓർത്തോപീഡിക്സിൽ എം എസ് അല്ലെങ്കിൽ ഡി എൻ ബി, ഒരു വർഷത്തെ സീനിയർ റെസിഡൻസി. ശമ്പളം : 68900-205500 (സ്കെയിൽ ഓഫ് പേ ) പ്രായം : 21 -46. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 27 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം. ഫോൺ : 0495 2376179
Related Posts
സ്പീച്ച് പതോളജിസ്റ്റ് – അഭിമുഖം ഏഴിന്
കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പതോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇഎന്‍ടി വിഭാഗത്തില്‍ സ്പീച്ച് പതോളജിസ്റ്റ്…
സെക്യൂരിറ്റി: താൽക്കാലിക നിയമനം
കോഴിക്കോട്: ഗവ. ദന്തൽ കോളേജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നു. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. 755 രൂപ ദിവസ വേദന അടിസ്ഥാനത്തിൽ …
വിവിധ പരിപാടികളോടെ എയ്ഡ്സ് ദിനാചരണം
കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യത്തിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തിൽ ജില്ലാതല എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ…

