കോഴിക്കോട്ട് വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‌ സ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. വൈകീട്ട് അഞ്ചോടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം രാത്രിയും തുടരുകയാണ്. ആളപായമില്ല.  കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു.

പ്രദേശത്താകെ പുക പടർന്നു. ഈ ഭാഗത്തേക്കുള്ള ഗതാഗതത്തിന് പൊലീസ് ന‌ിയന്ത്രണമേർപ്പെടുത്തി. ബസ്‌സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്കുമുണ്ടായി.

മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാൽ തീ പടരാതിരിക്കാൻ  അഗ്നിരക്ഷാസേന നല്ല നിലയിൽ പ്രവർത്തിച്ചു. സേനയുടെ ഒട്ടേറെ യൂണിറ്റ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *