സമഗ്ര വികസനത്തിന് ആശയങ്ങള്‍ പങ്കുവെച്ച് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ

കോഴിക്കോട്: 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജില്ലയുടെ സമഗ്ര വികസനത്തിന് ആശയങ്ങള്‍ പങ്കുവെച്ച് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍. വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം, പഞ്ചായത്ത് ഗ്രാമസഭകള്‍ എന്നിവക്ക് ശേഷം ക്രോഡീകരിച്ച ആശയങ്ങളും മുന്‍ഗണന പദ്ധതികളും ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്തു. കാര്‍ഷിക മേഖല, ക്ഷീര മേഖല, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, ടൂറിസം, റോഡുകള്‍, എസ്.സി-എസ്.ടി, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിനും ജില്ലയുടെ സുസ്ഥിര വികസനത്തിനുമുള്ള പദ്ധതികള്‍ നിര്‍ദേശിച്ചു.

ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ എം കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ കെ നവാസ്, സെക്രട്ടറി കെ കെ വിമല്‍രാജ്, സ്ഥിരം സമിതി അധ്യക്ഷരായ റീമ കുന്നുമ്മല്‍, ബല്‍ക്കീസ് ടീച്ചര്‍, മുനീര്‍ എരവത്ത്, ബാലാമണി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദിനേശന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കാകുഴി, ജില്ലാ പ്ലാനിങ് ഓഫീസര്‍ രത്‌നേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *