കോഴിക്കോട്: എൽ.ഐ.സി.എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷന്റെ 34-ാമത് വനിതാ കൺവൻഷൻ നവംബർ 29 ശനിയാഴ്ച കോഴിക്കോട് സരോജ് ഭവനിൽ നടക്കും.
ഡോ. എം. ഷിലുജാസ് (സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപിക, ഫാറൂഖ് കോളേജ്, കോഴിക്കോട്) കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പി.പി.കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എ.ഐ.ഐ.ഇ.എ) അഭിവാദ്യങ്ങൾ അർപ്പിക്കും. വനിതാ സബ്കമ്മിറ്റി കൺവീനർ ടി. ബിന്ദു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
എ.ഡി.പൂർണിമ, പി.കെ.ഭാഗ്യബിന്ദു, എം.ചിത്ര എന്നിവരടങ്ങിയ പ്രീസിഡിയം കൺവെൻഷൻ നടപടികൾ നിയന്ത്രിക്കും. ജോയിന്റ് കൺവീനർ സി.എച്ച്. സപ്ന സ്വാഗതവും ജോയിന്റ് കൺവീനർ വി.കെ. ഷഹാന നന്ദിയും പറയും.
കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുമായി 120 ഓളം പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും.
എൽ.ഐ.സി.എംപ്ലോയീസ് യൂണിയൻ വനിതാ കൺവൻഷൻ നാളെ

