കോഴിക്കോട്: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ആദ്യവാരം ഭിന്നശേഷി അദാലത്ത് സംഘടിപ്പിക്കും. ജില്ലയിലെ ഭിന്നശേഷിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ പരിഹാരത്തിനുള്ള പരാതികള്‍ സെപ്റ്റംബര്‍ 25 വരെ നേരിട്ടോ തപാല്‍, ഇ-മെയില്‍ മുഖേനയോ സ്വീകരിക്കും. പരാതിയോടൊപ്പം പേരും വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. പരാതികള്‍ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി (ഡിഎല്‍എസ്എ), ജില്ലാ കോടതി കോംപ്ലക്സ്, കോഴിക്കോട് -673032 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0495 2365048.

