കോഴിക്കോട്: മുൻ കോർപ്പറേഷൻ കൗൺസില പി. ഇസ്മായിലിന്റെ നിര്യാണത്തിൽ എക്സ് കൗൺസിലേഴ്സ് ഫോറം അനുശോചിച്ചു. പ്രസിഡൻ്റ് പി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ മേയർ ഒ.രാജഗോപാൽ, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ദിവാകരൻ, പി.കെ.നാസർ, കൗൺസിലർ കെ.മൊയ്തീൻ കോയ, പി.മാമുക്കോയ ഹാജി, കെ. മുഹമ്മദാലി, കെ.ശ്രീകുമാർ, അഡ്വ. പി.വി. അൻവർ എന്നിവർ സംസാരിച്ചു.

