കോഴിക്കോട്: സംസ്ഥാന വനിത കമ്മീഷനും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകോപന സദസും തീരദേശ ശില്‍പശാലയും നവംബര്‍ 13ന് രാവിലെ 10 മുതല്‍ മടപ്പള്ളി ജിവിഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടക്കും. കേരള വനിത കമ്മീഷഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഏകോപന സദസും തീരദേശ
ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യും.
ഗാര്‍ഹികാതിക്രമവും മദ്യാസക്തിയും എന്ന വിഷയത്തിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
തീരദേശ മേഖലയില്‍ വര്‍ധിച്ചു വരുന്ന ഗാര്‍ഹിക പീഡനങ്ങളും മദ്യാസക്തിയും സംബന്ധിച്ച് വിവരശേഖരണത്തിനും ബോധവല്‍ക്കരണത്തിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. പരിപാടിയുടെ ഭാഗമായി മത്സ്യ തൊഴിലാളി ഭവനങ്ങള്‍ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കും.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. പി കുഞ്ഞായിഷ, വി ആര്‍ മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, ജന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി കെ ആനന്ദി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ എം സത്യന്‍ മാസ്റ്റര്‍, ശശികല ദിനേശന്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു വള്ളില്‍, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, മടപ്പള്ളി ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പി പി സുധീഷ് എന്നിവര്‍ സംസാരിക്കും.

