അക്ഷയ കേന്ദ്രം: ഫീസ് ഏകീകരിച്ചു

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അക്ഷയകേന്ദ്രം ഈടാക്കുന്ന സേവനത്തുക ഏകീകരിച്ചു. അക്ഷയവഴിയുള്ള കെ സ്മാർട്ട്‌   സേവനങ്ങൾക്ക് പലയിടത്തും വ്യത്യസ്ത തുകയാണ് ഈടാക്കിയിരുന്നത്. അപേക്ഷാഫീസിന് പുറമെ ഈടാക്കിയിരുന്ന തുകയാണ് ഏകീകരിച്ചത്.

അപേക്ഷാ – സർവീസ് ഫീ സുകളുടെ പട്ടിക അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും സേവനം നൽകുമ്പോൾ
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഇൻഫർമേഷൻ കേരള മിഷനും സംസ്ഥാന അക്ഷയ പ്രോജക്ട് ഓഫീസും സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

വില്ലേജ് ഓഫീസിലേത് അടക്കമുള്ള വിവിധ സേവനങ്ങൾക്ക് നിലവിൽ ഏകീകൃത ഫീസുണ്ട്.


സേവനവും സർവീസ് ചാർജും:

ജനന രജിസ്ട്രേഷൻ 40രൂപ
മരണ രജിസ്ട്രേഷൻ  40
ജനന – മരണ രജിസ്ട്രേഷനുകളിലെ തിരുത്ത് – 50

വിവാഹ രജിസ്ട്രേഷൻ പൊതുവിഭാഗത്തിന് 70, എസ്‌സി – എസ്ട‌ി – 50

വിവാഹ രജിസ്ട്രേഷനിലെ തിരുത്ത് – 60

ലൈസൻസ് അപേക്ഷ – 40

ലൈസൻസ് തിരുത്ത് – 40

പരാതികൾ – 30

സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് നൽകൽ – 10 (ഒരു പേജിന്‌)

ഉടമസ്ഥാവകാശം മാറ്റൽ  50

ബിപിഎൽ സർട്ടിഫിക്കറ്റ്‌ അപേക്ഷ – 10

മറ്റ് അപേക്ഷകൾ 20

നികുതി, ഫീസ് അടച്ചുനൽകൽ – 1,000 രൂപ വരെയുള്ള തുകക്ക് 10 രൂപ, 1,001‐5000 വരെയുള്ള തുകക്ക് 20. 5000 രൂപക്ക് മുകളിൽ തുകയുടെ 0.5 ശതമാനം അല്ലെങ്കിൽ 100 (ഏതാണോ കുറവ്‌)

Leave a Reply

Your email address will not be published. Required fields are marked *