കോഴിക്കോട്: ആധാരത്തില്‍ വിലകുറച്ചത് കാരണമുള്ള അണ്ടര്‍വാല്വേഷൻ കേസുകളില്‍ വന്‍ ഇളവുകളോടുകൂടി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിലവില്‍ വന്നു. ഇതു പ്രകാരം 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും അണ്ടര്‍വാല്വേഷൻ റിപ്പോര്‍ട്ട് ചെയ്തതുമായ കേസുകള്‍ തീര്‍പ്പാക്കുവാന്‍ അവസരമുണ്ട്. ഇതിനായി രജിസ്ട്രേഷന് വകുപ്പ് സെറ്റില്‍മെന്റ് കമ്മീഷന് രൂപീകരിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ അണ്ടര്‍വാല്വേഷൻ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കോംപൗണ്ടിംഗ് സ്കീമുമുണ്ട്.സെറ്റില്‍മെന്റ് പദ്ധതി പ്രകാരം രജിസ്ട്രേഷന് ഫീസ് 75 ശതമാനം വരെയും സ്റ്റാമ്പ് ഡ്യൂട്ടി 60 ശതമാനം വരെയും ഇളവ് ലഭിക്കും. കോംപൗണ്ടിംഗ് പദ്ധതി പ്രകാരം രജിസ്ട്രേഷന് ഫീസ് മുഴുവനായി ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 50 ശതമാനം തുക മാത്രം ഒടുക്കിയാല്‍ മതിയാകും. ഈ ആനുകൂല്യം 2025 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും ലഭിക്കുക. ഈ പദ്ധതി ഉപയോഗപ്പെടുത്താത്ത കേസുകളില്‍ മുഴുവന്‍ തുകയ്ക്കും റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. 2025 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ പദ്ധതികളുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള സബ് രജിസ്ട്രാര്‍ ഓഫീസുമായോ ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0495-2721895.
Related Posts
പലസ്തീൻ ഐക്യദാർഢ്യസദസ്സ് 25 ന്
കോഴിക്കോട്: ഇസ്രയേൽ ഭീകരതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കും. സെപ്റ്റംബർ 25 ന് വൈകിട്ട് 4.30 ന് മാവൂർ റോഡിലെ…
ജാഗ്രത സമിതി പരിശീലനം
കോഴിക്കോട്: വനിതാ കമ്മീഷന്റെയും ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി അംഗങ്ങള്‍ക്ക് പരിശീലന പരിപാടി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ…
ഇലക്ട്രീഷ്യന് ഇന്റര്‍വ്യൂ
കോഴിക്കോട്: ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് ഓഫീസ് വഴി നിയമനം…

