കോഴിക്കോട്: പതിനൊന്നാമത് കാർഷിക സെൻസസിന്റെ രണ്ട്, മൂന്നു ഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി വിവരശേഖരണം നടത്തുന്ന ജില്ലയിലെ ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല ഏകദിന പരിശീലനം കോഴിക്കോട്ട് നടന്നു. കൃഷിഭൂമിയുടെ പൂർണ വിവരങ്ങൾ, ഭൂവിനിയോഗം, ഭൂ ഉടമസ്ഥത, കാർഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം, കാർഷിക ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കലാണ് സർവേയുടെ ലക്ഷ്യം. പരിശീലന പരിപാടി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ എം മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ എം, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രജനി മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സെലീന കെ, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സുധീഷ് സി പി, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസർ ഇ ടി ഷാജി, റിസർച്ച് ഓഫീസർ യു അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
Related Posts
പാലുല്‍പ്പന്ന നിര്‍മാണ പരിശീലനം
കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുള്ളവര്‍ക്കായി ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 13 മുതല്‍ 23 വരെ പാലുല്‍പ്പന്ന നിര്‍മാണ പരിശീലനം സംഘടിപ്പിക്കും.…
ബൊട്ടാണിക്കൽ ഗാർഡനിൽ ശില്പശാല
കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (എട്ട് മുതല്‍ 12 ക്ലാസു വരെ) ‘എന്‍ഗേജ് & കണക്ട് ബൊട്ടാണിക്കല്‍…
അവാര്‍ഡിന് അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് 2024ല്‍ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് പുരസ്കാരം നല്‍കുന്നതിന്റെ ഭാഗമായി മാധ്യമരംഗത്തെ മികവിനുള്ള കര്‍ഷക…

