കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുള്ളവര്‍ക്കായി ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 13 മുതല്‍ 23 വരെ പാലുല്‍പ്പന്ന നിര്‍മാണ പരിശീലനം സംഘടിപ്പിക്കും. രജിസ്ട്രേഷന്‍ ഫീസ് 135 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനകം 0495-2414579 നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ ലഭിച്ചവര്‍ക്കായിരിക്കും പ്രവേശനം.

