സംസ്ഥാന കര്‍ഷക അവാര്‍ഡ്; 13 വരെ അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025-നായി ജൂലൈ 13 വരെ അപേക്ഷിക്കാം. ആകെ 38 വിഭാഗങ്ങളിലായാണ് ഇത്തവണ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നത്.
കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ആദരമായി അഞ്ച് ലക്ഷം സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡ്’, മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍ , ഉദ്യാന ശ്രേഷ്ഠ’ എന്നീ പുതിയ വിഭാഗങ്ങളും (50,000 രൂപ വീതം, ഫലകം, സര്‍ട്ടിഫിക്കറ്റ്) ഉള്‍പ്പെടുത്തിയാണ് അപേക്ഷ ക്ഷണിച്ചത്.
അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ 2026 ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നല്‍കാം.
സംസ്ഥാന കര്‍ഷക അവാര്‍ഡുകളില്‍ കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ‘സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്’ (10 ലക്ഷം രൂപ), മികച്ച കൃഷിഭവനുള്ള ‘വി.വി.
രാഘവന്‍ സ്മാരക അവാര്‍ഡ്’ (5 ലക്ഷം രൂപ), ‘പത്മശ്രീ കെ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്’ (3 ലക്ഷം രൂപ), ‘സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്’ (2 ലക്ഷം രൂപ), ‘കേരകേസരി’ (2 ലക്ഷം രൂപ), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആദിവാസി ഉന്നതി/സംഘത്തിനുള്ള അവാര്‍ഡ് (2 ലക്ഷം രൂപ), മികച്ച ജൈവ കര്‍ഷകന്‍ (2 ലക്ഷം രൂപ) എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങള്‍ നല്‍കും.
അവാര്‍ഡുകള്‍ 2026 ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്യും. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralaagriculture.gov.in സന്ദര്‍ശിക്കാം.