അവാര്‍ഡിന് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് 2024ല്‍ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതിന്റെ ഭാഗമായി മാധ്യമരംഗത്തെ മികവിനുള്ള കര്‍ഷക ഭാരതി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
മലയാള ഭാഷയിലെ മികച്ച ഫാം ജേണലിസ്റ്റിനാണ് അവാര്‍ഡ് നല്‍കുക. അതത് വ്യക്തികളുടെ നാമനിര്‍ദേശം മാത്രമേ പരിഗണിക്കൂ. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കില്ല. അച്ചടി മാധ്യമം, ദൃശ്യമാധ്യമം, നവമാധ്യമം, ശ്രവ്യ മാധ്യമം എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.

ജൂലൈ 19 മുതല്‍ പിറകോട്ട് ഒരു വര്‍ഷത്തെ സംഭാവനകളാണ് പരിഗണിക്കുക. വിശദവിവരങ്ങള്‍ www.keralaagriculture.gov.in ല്‍ ലഭിക്കും. അപേക്ഷ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ ജൂലൈ 28 വരെ അയക്കാം. നോമിനേഷനുകള്‍ അയക്കുന്ന കവറിന് പുറത്ത് ‘കര്‍ഷക ഭാരതി അവാര്‍ഡ് 2024’ എന്നും ഏത് വിഭാഗമെന്നും പ്രത്യേകം രേഖപ്പെടുത്തണം.