കക്കയം ഡാമിൻ്റെ ഷട്ടർ തുറന്നു

കോഴിക്കോട്: കക്കയം ഡാമിൻ്റെ ഷട്ടർ തുറന്നു. കനത്തമഴയിൽ നീരൊഴുക്ക് ശക്തമായതിനാലാണ് ഞായറാഴ്ച രാത്രി 8.40 ന് രണ്ട് ഷട്ടറുകളും തുറന്നത്. 0.25 അടിയാണ് ഷട്ടർ ഉയര്‍ത്തിയത്.

ഇതേത്തുടർന്ന് കുറ്റ്യാടി പുഴയിൽ നിലവിലുള്ള ജലനിരപ്പിൽ നിന്ന് ഏകദേശം 30 സെമീ മുതൽ 150 സെ.മീ വരെ വെള്ളം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000