കക്കയത്ത് ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.64 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച്  അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ നിന്ന് ഇപ്പോഴും നീരൊഴുക്ക് തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അതിൻ്റെ പൂർണ സംഭരണശേഷിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ അധികജലം ഒഴുക്കിക്കളയുന്നതിനായി ഡാമിൻ്റെ ഷട്ടറുകൾ ഏതുസമയത്തും തുറക്കാൻ സാധ്യതയുണ്ട്. യാതൊരു കാരണവശാലും ആരും പുഴയിൽ ഇറങ്ങാൻ പാടില്ല. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എക്സി. എൻജിനിയർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000