കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി (എട്ട് മുതല്‍ 12 ക്ലാസു വരെ) ‘എന്‍ഗേജ് & കണക്ട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍’ എന്ന പേരില്‍ മെയ് 30ന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. പരിസ്ഥിതി വിദ്യാഭ്യാസ രംഗത്തെ വിദഗ്ധൻ ഡോ. ഇ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു കുട്ടികളുമായി സംവദിക്കും. സസ്യങ്ങളുടെ വിവിധ പ്രജനനരീതികളെ കുറിച്ചുള്ള പരിശീലനക്ലാസ്സും ഗാര്‍ഡനിലെ വിവിധ സസ്യസംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും കാണുന്നതിനുള്ള അവസരവും ഉണ്ടാകും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 10 മണിക്കകം ഗാര്‍ഡനില്‍ എത്തിച്ചേരണം. ഫോണ്‍: 0495-2430939.
Related Posts
2030ല്‍ മില്‍മയുടെ വിറ്റുവരവ് ലക്ഷ്യം 10,000 കോടി
കോഴിക്കോട്: 2030-ഓടെ മില്‍മയുടെ വിറ്റുവരവ് ലക്ഷ്യം 10,000 കോടിയെന്ന് ചെയര്മാന് കെ എസ് മണി. ഗുണ നിലവാരത്തില്‍ ഏത് കോര്‍പ്പറേറ്റ് കമ്പനിയേയും കിടപിടിക്കാന്‍ മില്മക്കാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
മലബാര്‍ മില്‍മ ഫാം ടൂറിസം പദ്ധതി ഉദ്ഘാടനം നാളെ
കോഴിക്കോട്: മലബാര്‍ മില്‍മയുടെ ഫാം ടൂറിസം പദ്ധതി ഉദ്ഘാടനവും ക്ഷീര സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഗ്രാന്റ് കൈമാറലും മികവിനുള്ള ആദരവും നാളെ(10-3-2024) നടക്കും. കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ…
ക്ഷീര കര്‍ഷകര്‍ക്ക് 8.52 കോടി രൂപ മലബാര്‍ മില്‍മയുടെ ഓണ സമ്മാനം
കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി അധിക പാല്‍വിലയും കാലിത്തീറ്റ സബ്സിഡിയുമായി 8.52 കോടി രൂപ നല്‍കും. മലബാര്‍ മേഖലാ യൂണിയന് ഭരണ സമിതി…

