കോഴിക്കോട്: സംഗീത ചക്രവർത്തി മുഹമ്മദ് റഫി സാഹിബിന്റെ 100-ാം ജന്മ ദിനത്തിൻ്റെ ഭാഗമായി കലയുടെ ആഭിമുഖ്യത്തിൽ സംഗീതാർച്ചന നടത്തി. കല പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, ട്രഷറർ കെ സുബൈർ, ടി പി എം. ഹാഷിറലി, പ്രോഗ്രാം കോ ഓർഡിനേറ്റർ വിനീഷ് വിദ്യാധരൻ, വി എം ജയദേവൻ, കെ വിജയരാഘവൻ, ഉമേഷ് പന്തീരാങ്കാവ് , സി രമേശ്, പി സുധാകരൻ, അങ്കത്തിൽ അജയ് കുമാർ എന്നിവർ പങ്കെടുത്തു.
ഗായകൻ ഹിബ ഫിറോസിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് കലാ മന്ദിറിന്റെ ഗാനമേളയും അരങ്ങേറി.

