ഇസൈ മഴൈ അരങ്ങേറി

കോഴിക്കോട്: മ്യുസിഷ്യൻസ് വെൽഫയർ അസോസിയേഷൻ (MWA) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘പാട്ടിന്റെ ആരാമം – 2’ ഗാനസന്ധ്യാ പരമ്പരയിലെ രണ്ടാമത്തെ പ്രോഗ്രാമായ ‘ഇസൈ മഴൈ’ ടൗൺഹാളിൽ അരങ്ങേറി.
ഇളയരാജ, എആർ റഹ് മാൻ, എം എസ് വിശ്വനാഥൻ, എസ് പി. ബി, മനോ, എസ് ജാനകി, ചിത്ര , യേശുദാസ് , ജയചന്ദ്രൻ എന്നിവരുടെ ഗാനങ്ങൾ നാല്പതോളം ഗായകരും ആർട്ടിസ്റ്റുകളും ചേർന്ന് അവതരിപ്പിച്ചു.
കോഴിക്കോട്ടെ മുതിർന്ന സംഗീതകലാകാരന്മാരായ ഗായിക പ്രേമ, വയലിനിസ്റ്റ് കെ സി സുകുമാരൻ , ഗായകൻ ഗോപാലകൃഷ്ണൻ , തബലിസ്റ്റ് അവുകാക്ക, എസ് എസ് ദേവദാസ്, വയലിനിസ്റ്റ് ദേവദാസ് , ഭാസ്കരൻ , അക്കോഡിയനിസ്റ്റ് സുനിൽ ഭാസ്കർ , ഗായകൻ മോഹൻദാസ് , എൻ രാജേന്ദ്രൻ എന്നിവരെ സംഗീത സപര്യ ആദരം നൽകി ചടങ്ങിൽ ആദരിച്ചു.
ഇസൈ മഴൈ പ്രോഗ്രാം പഴയ കാല ചലച്ചിത്ര പിന്നണി ഗായിക പ്രേമ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രി പ്രസിഡന്റ് വിനീഷ് വിദ്യാധരൻ കലാകാരന്മാർക്ക് പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. പ്രസിഡന്റ് നിധീഷ് കാർത്തിക് അദ്ധ്യക്ഷത വഹിച്ചു. MWA സെക്രട്ടറി മോഹൻ മുല്ലമല സ്വാഗതവും ശരത് നന്ദിയും പറഞ്ഞു
പാട്ടിന്റെ ആരാമം – 2 പരിപാടിയിലെ മൂന്നാം പ്രോഗ്രാമായ ദിൽ സെ ദിൽ തക് എന്ന ഹിന്ദി ഗാനോത്സവം നവംബർ 30 നും അവസാന പ്രോഗ്രാമായ കൈക്കുടന്ന നിലാവ് ഡിസംബർ 15 നുമാണ് നടക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെയും കൈതപ്രത്തിന്റെയും ഗാനങ്ങളാണ് കൈക്കുടന്ന നിലാവിൽ അവതരിപ്പിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *