കോഴിക്കോട്:നാടോടിഗാന പാരമ്പര്യത്തെ തൊട്ടുണർത്തി മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച സംഗീത സംവിധായകനായിരുന്നു കെ രാഘവൻമാസ്റ്റർ എന്ന് കവി പി പി ശ്രീധരനുണ്ണി പറഞ്ഞു.കെ രാഘവൻമാസ്റ്ററുടെഓർമ്മദിനത്തോടനുബന്ധിച്ച് രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ കല മെഹ്ഫിൽ സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി വി ബാലൻഅനുസ്മരണ പ്രഭാഷണവും ആർ കനകാംബരൻ പിതൃ സ്മരണയും അനിൽമാരാത്ത് ആമുഖ ഭാഷണവും നടത്തി.വിത്സൻ സാമുവൽ, കെ സുബൈർ, ചിറക്കൽ റസിയാബി, ബാപ്പു വാവാട്, പി ടി സുരേഷ്എന്നിവർ സംസാരിച്ചു.ഫൗണ്ടേഷൻ അംഗങ്ങളായ തിലകൻ ഫറോക്ക്, മണികണ്ഠൻ ചേളന്നൂർ, ജയൻ, പരമേശ്വരൻ, കല്ലറക്കൽ രാജൻ എന്നിവർ ഗാനാർച്ചന നടത്തി.
Related Posts
പീർ മുഹമ്മദ് അവാർഡ് ദാനവും
ഇശൽ വിരുന്നും 16ന്
കോഴിക്കോട്: പീർ മുഹമ്മദ് ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന അവാർഡ് ദാനവും ഇശൽ വിരുന്നും നവംബർ 16 ന് വ്യാഴാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ നടക്കും.…
രേവതി പട്ടത്താനഗാനം പ്രകാശനം
കോഴിക്കോട്: രേവതിപട്ടത്താനസ്വാഗത ഗാനത്തിന്റെ പ്രകാശനം സാമൂതിരി രാജ പി കെ കേരളവർമ്മ നിർവഹിച്ചു. ഗാനരചയിതാവ് ഗിരീഷ് പെരുവയൽ, സംഗീത സംവിധായകൻ വിജയൻ കോവൂർ, രേവതി പട്ടത്താനസമിതി ചെയർമാൻ…
റഫി നൈറ്റ് 30 ന്
കോഴിക്കോട്: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 44 -ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ ജൂലൈ 30 ന് വൈകുന്നേരം 6 ന് റഫി നൈറ്റ്…

