കോഴിക്കോട്: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 44 -ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ ജൂലൈ 30 ന് വൈകുന്നേരം 6 ന് റഫി നൈറ്റ് സംഘടിപ്പിക്കും. മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ഹാളിൽ (തളി ജൂബിലി )നടക്കുന്ന പരിപാടിയിൽ പ്രശസ്ത ബോളിവുഡ് ഗായകൻ നാണു ഗുർജർ മുഖ്യ ഗായകനാകും, ഗോപിക മേനോൻ,
ഇൻഹാം റഫീഖ്,
ജാഷി, തല്ഹത് എന്നിവരും പാടും.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അനുസ്മരണ പ്രഭാഷണം ഡോ. ഫസൽ ഗഫൂർ നിർവഹിക്കും.

