റഫി നൈറ്റ്

കോഴിക്കോട്: മുഹമ്മദ് റഫി ഫൗണ്ടേഷൻ ജൂബിലി ഹാളിൽ റഫി നൈറ്റ്‌  സംഘടിപ്പിച്ചു. പ്രസിഡന്റ്‌ മെഹ്‌റൂഫ് മണലോടി അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ സബ് ജഡ്ജ് ലീന റഷീദ്  റഫിയുടെ നൂറാമത് ജന്മദിന കേക്ക്  മുറിച്ചു.
ക്രൈംബ്രാഞ്ച് സൂപ്രണ്ട് കെ കെ മൊയ്‌തീൻകുട്ടി, കെ സലാം, മുർഷിദ് അഹമ്മദ്‌, കെ സുബൈർ, സന്നാഫ് പാലക്കണ്ടി,
യു അഷറഫ്, എ പി റാഫി, ആരിഫ് അസീസ് ബാബു,
അംബിക രമേശ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നയൻ ജെ ഷാ സ്വാഗതവും  ട്രഷറർ മുരളിധരൻ ലുമിനസ് നന്ദിയും പറഞ്ഞു.

കോഴിക്കോട്ടെ മുഹമ്മദ്‌ റഫി ആരാധകർ നെഞ്ചിലേറ്റിയ പരിപാടി  നിറഞ്ഞ സദസോടെയാണ് നടന്നത്.   സിംഗർ മുഹമ്മദ്‌ റഫി ഹബീബ് (മുംബൈ ) ഗോപിക മേനോൻ, അനൂന മൻസൂർ എന്നിവർ ഗാനം ആലപിച്ചു.


Leave a Reply

Your email address will not be published. Required fields are marked *