കോഴിക്കോട്: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ‘ശുചിത്വ തീരം’ കടൽത്തീര ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒമ്പതിന് തുടക്കമാകും. രാവിലെ ഏഴരയ്ക്ക് കടൽത്തീരത്തിന് സമീപത്തുള്ള 12 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ തീരങ്ങളാണ് ശുചീകരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഭട്ട് റോഡ് ബീച്ചിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ വി ചെൽസാസിനി,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാക്കടവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് ബീച്ച്, ചെങ്ങോട്ടുകാവിലെ കാവലാട് ബീച്ച്, കൊയിലാണ്ടി നഗരസഭയിലെ കൊയിലാണ്ടി ഹാർബർ ഭാഗം, മൂടാടി പഞ്ചായത്തിലെ മുത്തായം ബീച്ച്, തിക്കോടി ഗ്രാമപഞ്ചായത്തിലെ കല്ലകം ഡ്രൈവിംഗ് ബീച്ച്, വടകര നഗരസഭയിലെ സാൻഡ് ബാങ്ക്സ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അറയ്ക്കൽ ബീച്ച്, അഴിയൂർ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല ബീച്ച് ഹാർബർ, ചോറോട് ഗ്രാമപഞ്ചായത്തിലെ ഗോസായി കുന്ന് പള്ളിത്താഴം,പയ്യോളി നഗരസഭയിലെ പയ്യോളി ബീച്ച്, കൊളാവിപ്പാലം തുടങ്ങിയ ബീച്ചുകളാണ് ശുചീകരിക്കുന്നത്.

