‹

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍

കോഴിക്കോട്: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക  പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേര്‍ന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ യോഗം വിലയിരുത്തി. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറായ എസ് പ്രേം കൃഷ്ണൻ പറഞ്ഞു.

മുന്നൊരുക്കങ്ങളും നിലവിലുള്ള സാഹചര്യവും യോഗത്തിൽ വിലയിരുത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരുടെയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഡിസംബർ 9 വരെയാണുള്ളത്. ആക്ഷേപങ്ങളും അവകാശങ്ങളും തീർപ്പാക്കിയ ശേഷം അന്തിമ വോട്ടര്‍പട്ടിക 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ എം സച്ചിൻ ദേവ് എംഎൽഎ, ജനപ്രതിനിധികൾ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതൾ ജി മോഹൻ, തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക  പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ
നിന്ന്
പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000