‘രാഷ്ട്രീയ പോഷണ്‍ മാ’ പരിപാടി നാളെ

കോഴിക്കോട്: ‘കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷണ്‍ അഭിയാന്‍ 2.0 പ്രകാരം വനിതകള്‍, കൗമാരക്കാര്‍, ശിശുക്കള്‍ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കല്‍ ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തില്‍ പോഷണ്‍ അഭിയാന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായ ‘രാഷ്ട്രീയ പോഷണ്‍ മാ 2025’ സംസ്ഥാനതല പരിപാടി വെള്ളിയാഴ്ച രാവിലെ 10ന് കോഴിക്കോട് പുതിയറ എസ്.കെ പൊറ്റെക്കാട് ഹാളില്‍ നടക്കും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദര്‍ശനം, ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് സ്‌ക്രീനിങ്, സെമിനാര്‍, പോഷകാഹാരവുമായി ബന്ധപ്പെട്ട ക്വിസ്, യോഗ പ്രദര്‍ശനം തുടങ്ങിയ പരിപാടികളും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *