‘കാരണവർക്കൂട്ടം വയോജന സംഗമം

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊടക്കാട്ടും മുറി അകലാപ്പുഴയുടെ തീരത്ത് നെല്ല്യാടി ടൂറിസം സെൻ്ററിൽ നടന്ന സംഗമത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. പ്രമുഖ നടനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ഷിജു, കെ എ ഇന്ദിര, ഇ കെ അജിത്, നിജില പറവക്കൊടി, കൗൺസിലർമാരായ വി രമേശൻ, മനോജ് പയറ്റുവളപ്പിൽ, വത്സരാജ് കേളോത്ത്, കെ ടി റഹ് മത്ത്, കോ-ഓർഡിനേറ്റർ ശശി കോട്ടിൽ, ഐസിഡിഎസ് സൂപ്പർവൈസർ സി സബിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *