മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതിയും ഹിരണ്‍ ചന്ദ്രപഠന ഗവേഷണ കേന്ദ്രവും സംയുക്തമായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. നരിക്കുനി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപ്പാടി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി.ശ്രീദേവ് ഉദ്ഘാടനം ചെയ്യ്തു. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തുഷാര ടി.പി ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ ശിശുക്ഷേമ സമിതി അംഗം അഡ്വ.ടി.ജിഷ, എം മണിക്കുട്ടന്‍, കെ.ഷൈജു എന്നിവര്‍ സംസാരിച്ചു. എ.കെ. അപര്‍ണ അദ്ധ്യക്ഷത വഹിച്ചു. ഫര്‍ഹാന്‍ പി സ്വാഗതവും മാളവിക നന്ദിയും പറഞ്ഞു