പരിവാര്‍ ജില്ലാ വാര്‍ഷിക സംഗമം

കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ ജില്ലാ വാര്‍ഷിക സംഗമം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.  എസ്എസ്എലസി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. ഷീജ ശശി ഉപഹാരം നല്‍കി.

ഡോ. ഡി.കെ ബാബു അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് യൂനിസ്, എം പി കരുണാകരന്‍, പ്രൊഫ. കെ കോയട്ടി, സുലൈഖ അബൂട്ടി, ഷീന മാവൂര്‍, കെ പി അനിരുദ്ധന്‍, അന്‍വര്‍ സാദിഖ് എന്നിവർ സംസാരിച്ചു.

പരിവാര്‍ ജില്ലാ ഭാരവാഹികള്‍: ഡോ. ഡി കെ ബാബു (പ്രസിഡന്റ്), കെ പി അനിരുദ്ധന്‍ (സെക്രട്ടറി), അന്‍വര്‍ സാദിഖ് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *