കോഴിക്കോട്: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ആഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 14 വരെ റിബേറ്റ് ലഭിക്കും. കോഴിക്കോട് ചെറൂട്ടിറോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി മേളയിലും, വടകര, ബാലുശ്ശേരി, കൊയിലാണ്ടി, പയ്യോളി, ഓര്‍ക്കാട്ടേരി, ആയഞ്ചേരി എന്നിവിടങ്ങളിലെ കേരള ഖാദിബോര്‍ഡിന്റെ ഖാദി ഗ്രമാസൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളിലുമാണ് റിബേറ്റ് ലഭിക്കുക. സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് പര്‍ച്ചേസിനുള്ള സൗകര്യവും ഖാദി ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
Related Posts
സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് തുടക്കം
കോഴിക്കോട്: സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന് കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന് നഗറില്‍ തുടക്കമായി. മേയര്‍ ഒ. സദാശിവന് പതാകയുയര്‍ത്തി. കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന …
പൊതുലേലം 26 ന്
കോഴിക്കോട്: റൂറല്‍ ജില്ലാ പൊലീസ് ഓഫീസിന് കീഴില്‍ ആരംഭിക്കുന്ന ജില്ലാ ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന മാവ്, പ്ലാവ് എന്നീ മരങ്ങളുടെയും വിറകുകകളുടെയും (മുറിച്ചു മാറ്റിയവ)…
ലേലം 14 ന്
കോഴിക്കോട്: രാത്രികാല ട്രോളിംഗ് നടത്തിയതിനെ തുടര്‍ന്ന് ബോട്ടില്‍ നിന്നും പിടിച്ചെടുത്ത വലയും അനുബന്ധ സാമഗ്രികളും ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് കീഴില്‍ പൊതുലേലം ചെയ്യും. മെയ്…

