കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഡി/ഡി.എന്‍.ബി (റേഡിയോ ഡയഗ്‌നോസിസ്) അല്ലെങ്കില്‍ ഡി.എം.ആര്‍.ഡിയും (റേഡിയോ ഡയഗ്‌നോസിസ്) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രയപരിധി: 40. അപേക്ഷാ ഫോം https://www.govtmedicalcollegekozhikode.ac.in/news വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഡിസംബര്‍ രണ്ടിനകം പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്- 673008 എന്ന വിലസത്തില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ഡിസംബര്‍ അഞ്ചിന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍: 0495-2350200, 0495-2355331.

