ഗ്രീനിംഗ് കോഴിക്കോട് പദ്ധതി സെമിനാര്‍

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീന്‍ ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രീനിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. കടലുണ്ടി എ.എല്‍.പി സ്‌കൂളില്‍ നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് അദ്ധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  വി പി ജമീല മുഖ്യാതിഥിയായി. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വരും തലമുറകൾക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും പരിപോഷിപ്പിക്കേണ്ടതിന്റെയും ആവശ്യകത പരിപാടിയിൽ സംസാരിച്ചവര്‍ ഓര്‍മ്മപ്പെടുത്തി.

കടലുണ്ടി ഗ്രാമപഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട്, ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. അബ്ദുള്‍ നാസര്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അജിത്ത് കെ തുടങ്ങിയവര്‍ സംസാരിച്ചു.  കെ മുഹമ്മദ് ഇക്ബാല്‍, അജിത്ത് വളളിക്കുന്ന് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ പി അബ്ദുസമദ് സ്വാഗതം പറഞ്ഞു.