ഇൻക്ലൂസീവ് യോഗദിനം

കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോമ്പോസിറ്റ് റീജിയണൽ സെന്റർ, ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ്, ശാന്തി യോഗാ സെന്റർ എന്നിവ ചേർന്ന് സംയുക്തമായി ഇരുനൂറോളം ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് ‘ഇൻക്ലൂസീവ് യോഗ ദിനം’ സംഘടിപ്പിച്ചു.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

ദേവഗിരി കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നഗരത്തിലെ സ്പെഷ്യൽ സ്കൂളുകളായ ആശാകിരൺ, പ്രതീക്ഷ, ജെഡിടി, റഹ്‌മാനിയ എന്നിവിടങ്ങളിലെ കുട്ടികളോടൊപ്പം ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാരും ശാന്തി യോഗാ സെൻ്റർ അംഗങ്ങളും പങ്കെടുത്തു.
സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ്, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ബോണി അഗസ്റ്റ്യൻ, എൻഎസ്എസ് ഡിസ്ട്രിക്റ്റ് കോ -ഓർഡിനേറ്റർ എം കെ ഫൈസൽ, ഡോ. പി വി ഗോപിരാജ് എന്നിവർ സംസാരിച്ചു. ശാന്തി യോഗാ സെൻ്റർ ഡയറക്ടർ യോഗാചാര്യൻ ജിനീഷ് യോഗാ പരിശീലന ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *