സി.എസ്.എസ്.ഡി ടെക്നീഷ്യന്‍ നിയമനം
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സി.എസ്.എസ്.ഡി തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനത്തിന് മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടത്തും. യോഗ്യത: സി.എസ്.എസ്.ഡി ടെക്നീഷ്യന്‍ കോഴ്സ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 40. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, ആധാര്‍കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ അസലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2721998.