ജനിറ്റിക് കൗണ്‍സിലര്‍ അഭിമുഖം 15ന്

കോഴിക്കോട്: എച്ച്ഡിഎസിന് കീഴില്‍ ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ജനിറ്റിക് കൗണ്‍സിലറുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ആഴ്ചയില്‍ രണ്ടു ദിവസം സേവനം ലഭിക്കണം. മാസവേതനം 10,000 രൂപ. യോഗ്യത: ജനിറ്റിക് എഞ്ചിനീയറിംഗില്‍ ബിടെക്, ജനിറ്റിക് കൗണ്‍സിലിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 18 നും 40നും മധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 15ന് പകല്‍ 11.30ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *