മാരത്തോണ്‍ മത്സരവും വാക്കത്തോണും സംഘടിപ്പിക്കും
കോഴിക്കോട്: ലഹരിക്കെതിരായ ‘കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോര്‍ട്സ്’ എന്ന സന്ദേശവുമായി മന്ത്രി വി അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര നാളെ (മെയ് 8) ജില്ലയില്‍ പ്രവേശിക്കും. ജില്ലയില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി രാവിലെ ആറിന് അടിവാരത്തുനിന്ന് താമരശ്ശേരി ചുങ്കം വരെ മാരത്തോണ്‍ മത്സരം സംഘടിപ്പിക്കും.
പി ടി എ റഹീം എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 7500 വീതവും മറ്റു 7 സ്ഥാനക്കാര്‍ക്ക് 2000 രൂപ വീതവും ക്യാഷ് പ്രൈസ് നല്‍കും. കോഴിക്കോട് ജില്ലക്കാരായ പുരുഷ, വനിത താരങ്ങള്‍ക്ക് വെവ്വേറേ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
തുടര്‍ന്ന് താമരശ്ശേരി ചുങ്കം മുതല്‍ ബസ്‌സ്റ്റാന്‍ഡ്് വരെ കായിക മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വാക്കത്തോണും ഉണ്ടാകും.

